പാലാഴിയിൽ എ.ടി.എമ്മിൽ കവർച്ചശ്രമം

പന്തീരാങ്കാവ്: പാലാഴി കേരള ഗ്രാമീൺ ബാങ്ക് എ.ടി.എമ്മിൽ കവർച്ചശ്രമം. മെഡിക്കൽ കോളജ് റോഡിൽ പാൽ കമ്പനിക്കു സമീപമുള്ള എ.ടി.എമ്മിലാണ് ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെ ഹെൽമറ്റ് ധരിച്ച ആൾ കവർച്ചക്കു ശ്രമിച്ചത്. സി.സി.ടി.വി കാമറകളിൽ സ്പ്രേ പെയിന്റ് ചെയ്ത് കാഴ്ച മറച്ച ശേഷമാണ് മെഷീനിൽനിന്ന് പണമെടുക്കാൻ ശ്രമിച്ചത്. രാവിലെ എ.ടി.എമ്മിന്റെ ഷട്ടർ താഴ്ത്തിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് മോഷണശ്രമം ശ്രദ്ധയിൽപെട്ടത്. മുറിക്കകത്തെ ലൈറ്റുകളുടെ വയറിങ് തകർന്ന് തൂങ്ങിനിൽക്കുന്ന അവസ്ഥയിലായിരുന്നു. എ.ടി.എം മെഷീനിന്റെ ഡോർ വലിച്ച് പൊട്ടിച്ചിട്ടുണ്ട്. മോഷണത്തിന് ശ്രമിച്ച ആളുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ മാർച്ച് പതിനൊന്നിനും ഇതേ എ.ടി.എമ്മിൽ എത്തി കവർച്ചക്ക് ശ്രമിച്ചിരുന്നതായി ദൃശ്യങ്ങളിലുണ്ട്. പന്തീരാങ്കാവ് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.