ഇംഗ്ലീഷിനെ ഒപ്പം കൊണ്ടുനടന്ന എ.പി.ജി

വേങ്ങേരി: ഇംഗ്ലീഷ് ഭാഷാപണ്ഡിതനും റിട്ട. അധ്യാപകനും കല-സാംസ്കാരിക പ്രവർത്തകനുമായ വേങ്ങേരി അഴകോത്ത് പറമ്പത്ത് എ.പി. ഗംഗാധരൻ നായരുടെ നിര്യാണത്തോടെ നഷ്ടമായത്​ വിജ്ഞാനപ്രചാരകനെ. ഇംഗ്ലീഷ് ലിംഗ്വിസ്റ്റിക്സ് ആൻഡ്​ ഫൊണറ്റിക്സ് അസോസിയേഷനിൽ സജീവ പ്രവർത്തകനായിരുന്ന ഗംഗാധരൻ നായർ സാധാരണക്കാരിലേക്ക്​ ആംഗലേയ ഭാഷ പ്രചരിപ്പിക്കുന്നതിന് ഏറെ സംഭാവനകൾ നൽകിയിരുന്നു. സംസ്ഥാനത്തുടനീളമുള്ള പ്രചാരസംഘത്തിന്‍റെ ജില്ലയിലെ മുഖ്യ പ്രവർത്തകനായിരുന്നു ഗംഗാധരൻ നായർ. എ.പി.ജി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഗംഗാധരൻ നായർ സംഘടിപ്പിച്ച വർക്​ഷോപ്പുകളും സെമിനാറുകളും നിരവധിയായിരുന്നു. ​വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള ഇദ്ദേഹത്തിന്‍റെ ഭാഷാപഠനപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്​ സജീവ പ്രവർത്തകനുമായിരുന്നു. സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും നേതൃപരമായ പങ്ക് വഹിച്ചു. വേങ്ങേരിയിലെ നിറവിന്‍റെ വളർച്ചക്ക്​ ഏറെ പങ്കാണ്​ ഗംഗാധരൻ നായർ വഹിച്ചത്​. ഒരുമാസം മുമ്പായിരുന്നു സഹധർമിണിയുടെ വിയോഗം. ഇത്​ അദ്ദേഹത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു. സാമൂഹികമാറ്റത്തിന് തന്നെക്കൊണ്ട് ചെയ്യാവുന്നതൊക്കെയും ചെയ്യാൻ എപ്പോഴും മാഷ് സന്നദ്ധനായിരുന്നുവെന്ന്​ നിറവ്​ വേങ്ങേരിയുടെ ബാബു പറമ്പത്ത്​ അനുശോചിച്ചു. നിറവിന്റെ ഉയർച്ചയിൽ എ.പി.ജി നൽകിയ സംഭാവനകൾ ഏറെയായിരുന്നുവെന്ന്​ ബാബു പറമ്പത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.