കൊടിയത്തൂർ: സീതി സാഹിബ് കൾച്ചറൽ സെന്ററിന്റെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി മൺമറഞ്ഞ പ്രമുഖ വ്യക്തിത്വങ്ങളുടെ സംഘടിപ്പിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കൊടിയത്തൂർ പ്രദേശത്ത് അടുത്ത കാലത്ത് മരണപ്പെട്ട പ്രമുഖരായ സൈനുൽ ആബിദീൻ സുല്ലമി, പി.കെ. കമ്മുണ്ണി, പുതുക്കുടി ഉസ്മാൻ, കെ. ഇബ്രാഹിം മാസ്റ്റർ, മൊയ്തീൻ പൊയിൽക്കര, ടി.എൻ. അഹമ്മദ്കുട്ടി, ആയിശക്കുട്ടി എടക്കണ്ടി എന്നിവരെയും അനുസ്മരിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുസ്‍ലിം ലീഗ് നേതാവുമായ എം.എ. അബ്ദുറഹിമാൻ സാഹിബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഫസൽ കൊടിയത്തൂർ, മജീദ് പുതുക്കുടി, എൻ.കെ. അശ്റഫ്, എം. അഹമ്മദ് കുട്ടി മദനി, സി.പി. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.