പൊറ്റശ്ശേരി സ്നേഹാലയം മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു

മുക്കം: പൊറ്റശ്ശേരിയിലെ സ്നേഹാലയം മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഇ. ബഷീർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം. മധു, റംല ഗഫൂർ, എ. അബ്ദുൽ ഗഫൂർ, സാറ കൂടാരം, അൻസാർ മഹല്ല് പ്രസിഡന്റ് ടി.കെ. പോക്കുട്ടി, പ്രമുഖ പ്രവാസി വ്യവസായി ഇ.പി. അബ്ദുറഹിമാൻ, ബഷീർ അമ്പലത്തിങ്ങൽ, ശഫീഖ് മാടായി, കെ. സുരേഷ്, കെ.വി. മുജീബ് എന്നിവർ സംസാരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് അംബാസഡർ ഹാദിയ ഹക്കീമിന്റെ ഫ്രീസ്റ്റൈൽ ഫുട്ബാൾ, സിറാജ് ബാവ നയിച്ച പ്രാദേശിക കലാകാരന്മാരുടെ ഗാനവിരുന്ന് എന്നിവ നടന്നു. ഗഫൂർ പൊറ്റശ്ശേരി സ്വാഗതവും നിഷാദ് നെല്ലി നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹാലയം എവർറോളിങ് ട്രോഫി ഫൈവ്സ് ടൂർണമെന്റിൽ മറാസൻ പൊറ്റശ്ശേരി വിജയിച്ചു. വെറ്ററൻസ് ഫുട്ബാൾ, മാരത്തൺ മത്സരം എന്നിവയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.