'കരുതലേകാം കൗമാരം' കാമ്പയിൻ

മുക്കം: കൗമാരക്കാരിലെ ലഹരി -ആത്മഹത്യ പ്രവണതകൾക്കെതിരെ ജനമൈത്രി പൊലീസും നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റും സംയുക്തമായി 'കരുതലേകാം കൗമാരം' കാമ്പയിൻ സംഘടിപ്പിച്ചു. ജനമൈത്രി പൊലീസ് എസ്.ഐ പി. അസൈൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം.കെ. യാസിർ അധ്യക്ഷത വഹിച്ചു. എ.വി. സുധാകരൻ മാസ്റ്റർ ക്ലാസെടുത്തു. മുക്കം മുനിസിപ്പൽ കൗൺസിലർ ജോഷില സന്തോഷ്‌, സിവിൽ പൊലീസ് ഓഫിസർ സി. ഉജേഷ്, കെ. അനിൽ, കമ്യൂണിറ്റി പൊലീസ് ബി. ഷെറീന, കെ. ജയരാജൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.