കോഴിക്കോട്: മാർച്ച് 26, 27 തീയതികളിൽ കോഴിക്കോട് കടപ്പുറത്ത് ദേശീയ മതേതര സമ്മേളനം നടത്താൻ ഐ.എസ്.എം സംസ്ഥാന പ്രതിനിധിസംഗമം തീരുമാനിച്ചു. 'ഒന്നിച്ചിരിക്കാം ഒരുമയുള്ള ഇന്ത്യക്ക്' എന്ന പ്രമേയത്തിലാണ് സമ്മേളനം. 18ന് വടകരയിൽ ബൗദ്ധിക സംവാദം സംഘടിപ്പിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് ശക്തികൾക്കുണ്ടായ വിജയം മതേതര ചേരിയിലെ ഭിന്നിപ്പിന്‍റെ ഫലമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്‍റ് ശരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി പി.കെ. ജംശീർ ഫാറൂഖി, ട്രഷറർ ഷബീർ കൊടിയത്തൂർ, നിസാർ ഒളവണ്ണ, നൗഷാദ് കരുവണ്ണൂർ, അബ്ദുൽ ജലീൽ മാമാങ്കര, റിയാസ് ബാവ, സഗീർ കാക്കനാട്, ഷുക്കൂർ സ്വലാഹി, കെ.എം.എ. അസീസ്, റഹ്മത്തുല്ല സ്വലാഹി, യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.