പേരാമ്പ്ര: ലഹരി മരണക്കെണിയാണ് എന്ന തലക്കെട്ടിൽ ദാറുന്നുജൂം ഓർഫനേജിൽ ബോധവത്കരണ ക്ലാസും വിദ്യാർഥികളുടെ കൊളാഷ് പ്രദർശനവും നടന്നു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസറും വിമുക്തി കോഓഡിനേറ്ററുമായ പി.പി. ജയരാജ് ക്ലാസിനു നേതൃത്വം നൽകി. പഠനവും സർവതോന്മുഖ വളർച്ചയും ഓരോ കുട്ടിയും ലക്ഷ്യം വെക്കണമെന്നും, തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിച്ച് നശിപ്പിച്ച് കളയുന്ന ലഹരികളുടെ കെണിയിൽ നിന്നും സസൂക്ഷ്മം അകലം പാലിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി. ദാറുന്നുജൂം സെക്രട്ടറി പി.കെ. ഇബ്രാഹിം ഉദ്‌ഘാടനം ചെയ്തു. മാനേജർ കെ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ ഓഫിസർ എം.കെ. നസീഫ് സ്വാഗതവും കൗൺസിലർ നിമിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.