കൊയിലാണ്ടി: കനത്ത ചൂടിൽ നാട് ഉരുകുന്നു. പകൽ 11 മുതൽ നാലുവരെ ചൂടിന്റെ കാഠിന്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. പുറത്തു ജോലി ചെയ്യേണ്ടവരാണ് ഏറെ പ്രയാസപ്പെടുന്നത്. സമയക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചൂട് തൊഴിലിനെ ബാധിക്കുന്നു. സമീപദിവസങ്ങളിൽ പുറത്തിറങ്ങിയ ചിലർക്ക് സൂര്യാതപമേറ്റിരുന്നു. രാത്രിയിൽ വീടകങ്ങളും വേവുകയാണ്. കഴിഞ്ഞ ദിവസം 2.3 ഡിഗ്രി ചൂട് വർധിച്ചിരുന്നു. മാർച്ച് തുടങ്ങിയപ്പോൾ തന്നെ ചൂടിൽ വന്ന വർധന ആശങ്കയുളവാക്കുന്നു. ഏപ്രിൽ-മേയ് കനത്ത ചൂടിന്റെ കാലമാണ്. വേനൽ ശക്തിപ്രാപിച്ചതോടെ ശുദ്ധജലക്ഷാമവും തുടങ്ങി. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ പലതും വറ്റി. താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിലും വെള്ളം കുറഞ്ഞുവരുകയാണ്. കുടിവെള്ളം വലിയൊരു പ്രശ്നമായി മാറുകയാണ്. നേരത്തേ തെളിഞ്ഞ വെള്ളം ലഭിച്ച കിണറുകളിലെ വെള്ളം സമീപകാലത്ത് മോശമായി മാറിയിട്ടുണ്ട്. നിറംമാറ്റം, ദുർഗന്ധം എന്നിവ അനുഭവപ്പെടുന്നു. ചതപ്പുനിലങ്ങളും വയലുകളുമൊക്കെ വ്യാപകമായി നികത്തിയത് കിണറുകളിലെ വെള്ളം കുറയുന്നതിനും മോശമാകുന്നതിനും കാരണമായി. പച്ചക്കറി കൃഷിയെയും കനത്ത വേനൽ ബാധിച്ചു. ജലക്ഷാമം കാരണം കൃത്യമായി നനക്കാൻ കഴിഞ്ഞിട്ടില്ല. കനാൽവെള്ളവും എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.