അനുമോദന സംഗമം

വടകര: വടകര ബുസ്താനുൽ ഉലൂം പബ്ലിക് സ്കൂൾ സ്കൂൾ ഫെസ്റ്റും പ്രതിഭകൾക്കുള്ള അനുമോദന സംഗമവും നടത്തി. കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തയാറാക്കിയ റബീഅ് മാഗസിൻ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ.സി. അയ്യൂബ് അധ്യക്ഷത വഹിച്ചു. പി. അസ്സൻ കുട്ടി ഹാജി, എ.പി. മഹമൂദ് ഹാജി, പ്രഫ. കെ.കെ. മഹമൂദ് ഹാജി, പി.വി.സി. മമ്മു ഹാജി, ടി.പി. ഇബ്രാഹിം ഹാജി, ഫിറോസ് തുടങ്ങിയവർ സംസാരിച്ചു. ഫാസിൽ ഹുദവി സ്വാഗതവും ഖമറുന്നിസ നന്ദിയും പറഞ്ഞു. ചിത്രം വടകര ബുസ്താനുൽ ഉലൂം പബ്ലിക് സ്കൂൾ ഫെസ്റ്റും പ്രതിഭകൾക്കുള്ള അനുമോദന സംഗമവും കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു saji 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.