രാജൻ നായർ

പേരാമ്പ്ര: കായണ്ണ മരോട്ടിക്കൽ (61) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സൗമ്യ, സന്ധ്യ. മരുമക്കൾ: രജീഷ് (തൃക്കുറ്റിശ്ശേരി), ദിലീപ് (മുട്ടിൽ). ഉമ്മർകോയ ഹാജി മുക്കം: മുക്കം മുസ്‍ലിം അനാഥശാല പ്രസിഡന്റും മലയോരത്തെ മത-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖനുമായ ആനയാംകുന്ന് മുരിങ്ങംപുറായി വയലിൽ ഉമ്മർകോയ ഹാജി (82) നിര്യാതനായി. ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളജ് മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മുക്കം ഹൈസ്കൂൾ മാനേജർ, മുസ്‍ലിം ലീഗ് തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡൻറ്, കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്, സെക്രട്ടറി, മുരിങ്ങംപുറായി മഹല്ല് പ്രസിഡൻറ്, തണ്ണീർപൊയിൽ പള്ളി കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ വയലിൽ വീരാൻകുട്ടി ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: വയലിൽ മൂത്തേടത്ത് റുഖിയ്യ ഹജ്ജുമ്മ. മക്കൾ: സുബൈദ, വീരാൻ കോയ, അലി, മോയി (ഉണ്ണികുളം) ഉമ്മുകുൽസു, അബ്ദുൽ റഷീദ് (പ്രിൻസിപ്പൽ, എം.എ.എം.ടി.ടി.ഐ മുക്കം). മരുമക്കൾ: കെ.ടി. ശംസുദ്ദീൻ (വണ്ടൂർ), ആയിശ ഫസീല (കൊണ്ടോട്ടി), ടി.കെ. റംല (കൊളപ്പുറം), പി.എം. സൗദ (കുറ്റ്യാടി), അബ്ദുന്നാസിർ (വേങ്ങര), പി. ഷൈനി (നടുവണ്ണൂർ). സഹോദരങ്ങൾ: വി.ഇ. മോയി ഹാജി, റുഖിയ കൊളക്കാടൻ കുന്നത്ത്, വി. അബ്ദുല്ലക്കോയ ഹാജി, വി. കുഞ്ഞാലി ഹാജി, വി. മരക്കാർ മാസ്റ്റർ, വി. ഹസൻ (അസ്സു) ഫാത്തിമക്കുട്ടി (വള്ളിക്കാട്ട്), പരേതരായ മൊയ്തീൻകോയ ഹാജി, മുഹമ്മദ് മോൻ ഹാജി. ആറ്റക്കോയ തങ്ങൾ കൊടുവള്ളി: കൂരിമണ്ണിൽ പരേതനായ പൂക്കോയ തങ്ങളുടെ മകൻ ആറ്റക്കോയ തങ്ങൾ (71) നിര്യാതനായി. ഭാര്യ: നഫീസ (കൊയിലാണ്ടി). മകൻ: മുസമ്മിൽ (സയ്യിദ്‌ സമീൽ). മരുമകൾ: ഹാജിസ ബീവി (എറണാകുളം). സഹോദരങ്ങൾ: ജമീല, സുഹറ, സഫിയ, ഹസൻ കോയ, സാലിഹ്, ശരീഫ, പരേതയായ റുഖിയ ബീവി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സൗത്ത് കൊടുവള്ളി എരപ്പൂണ്ട് ജുമാ മസ്ജിദിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.