കെ.സി. വേണുഗോപാലിനെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക എന്നാവശ്യപ്പെട്ട് ബോർഡ്​

കോഴിക്കോട്​: കെ.സി. വേണുഗോപാലിനെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക എന്നാവശ്യപ്പെട്ട്​ കോഴിക്കോട്​ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ്​ ബോർഡുകളുയർന്നു. റെയിൽവേ സ്​റ്റേഷൻ, പാളയം സബ്​വേ, മാനാഞ്ചിറ എന്നിവിടങ്ങളിലാണ്​ ശനിയാഴ്ച രാത്രി പത്തരക്ക്​ ശേഷം ബോർഡ്​ സ്ഥാപിച്ചത്​. കോൺഗ്രസ്​ കൂട്ടായ്മ എന്ന പേരിലാണ്​ ഇംഗ്ലീഷിലും മലയാളത്തിലും ബോർഡ്​. വിവിധ സംസ്ഥാന നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ തോൽവിക്കുത്തരവാദി പാർട്ടിയുടെ മുഖ്യചുമതലക്കാരനായ കെ.സി. വേണുഗോപാലാണെന്ന വിമർശനത്തിന്​ പിന്നാലെയാണ്​ ബോർഡിലൂടെയുള്ള പ്രതിഷേധം. നേരത്തെ കെ. മുരളീധരനൊപ്പമുണ്ടായിരുന്ന ഒരു വിഭാഗമാണ്​ ബോർഡിന്​ പിന്നിൽ എന്നാണ്​ സൂചന. kc venugopal കോഴിക്കോട്​ പാളയത്ത്​ ശനിയാഴ്ച രാത്രി പത്തരക്കു​ ശേഷമുയർന്ന ബോർഡ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.