കോഴിക്കോട്: കോർപറേഷനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണങ്ങൾ പദവിക്ക് നിരക്കാത്തതും യാഥാർഥ്യം മനസ്സിലാക്കാത്തതുമാണെന്ന് മേയർ ഡോ. ബീന ഫിലിപ്. കൗൺസിൽ ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർണതയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ പദ്ധതി 'വേസ്റ്റ് ടു എനർജി പ്ലാന്‍റ്'നിർമാണം അടുത്തമാസം ആരംഭിക്കും. അമൃത് പദ്ധതിയിലുൾപ്പെടുത്തി മൂന്ന് എസ്.ടി.പി പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിക്കുകയും അതിൽ മെഡിക്കൽ കോളജ് പദ്ധതി പൂർത്തീകരണ ഘട്ടത്തിലുമാണ്. കോതി അറവുശാലയുടെ പദ്ധതികൾ തർക്കങ്ങൾ പരിഹരിച്ച് യാഥാർഥ്യമാക്കും. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അമൃത് പദ്ധതിയിലെ പ്രവൃത്തികൾ പൂർത്തിയായി. ലൈഫ് പദ്ധതിയിൽ 3556 പേർക്ക് ധനസഹായം നൽകുകയും ഇതിൽ 1600 വീടുകൾ പൂർത്തിയാവുകയും ചെയ്തു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ചരിത്രത്തിലാദ്യമായി 2,13,797 തൊഴിൽ ദിനങ്ങൾ നൽകി. കോവൂർ കമ്യൂണിറ്റി ഹാളും പട്ടികജാതി വിഭാഗങ്ങൾക്ക് വെളിയകാട് കോളനിയിൽ ഫ്ലാറ്റ് സമുച്ചയവും പൂർത്തീകരണ ഘട്ടത്തിലാണ്. തെരുവുവിളക്കുകൾ പൂർണമായും എൽ.ഇ.ഡി ആക്കുകയും ഡിജിറ്റൽ പാർക്കിങ് സൗകര്യം നടപ്പാക്കുകയും ചെയ്യുന്നു. ഇതൊന്നും മനസ്സിലാക്കാതെയാണ് യു.ഡി.എഫ് കൗൺസിലർമാരുടെ സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും അവർ പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷൻ സി. ദിവാകരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. inner box.... പാർക്കിങ് പ്ലാസകളുടെ തറക്കല്ലിടൽ ഏപ്രലിൽ കോഴിക്കോട്: നഗരത്തിലെ വാഹന പാർക്കിങ് പ്രശ്നത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നിർമിക്കുന്ന ആധുനിക പാർക്കിങ് പ്ലാസകളുടെ തറക്കല്ലിടൽ ഏപ്രലിൽ നടക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്. സ്റ്റേഡിയം വളപ്പിലും മിഠായിത്തെരുവിനടുത്തുമാണ് പ്ലാസകൾ നിർമിക്കുന്നത്. 250 കോടിയോളം ചെലവിൽ 20 നിലകളിലേറെയുള്ള പ്ലാസകളാണ് രണ്ടിടത്തും പണിയുക. ഗൾഫിൽ വിവിധയിടങ്ങളിൽ പദ്ധതി നടപ്പാക്കിയ പാലക്കാട്ടെ ഏജൻസിയാണ് കരാർ ഏറ്റെടുത്തത്. മൂന്ന് വർഷം കൊണ്ട് പൂർത്തിയാവുന്ന പ്ലാസയിൽ കാറുകളും ബൈക്കുകളുമടക്കം ആയിരത്തിലേറെ വാഹനങ്ങൾ പാർക്കുചെയ്യാനാവും. പൂർണമായും സ്റ്റീൽ തൂണുകളുപയോഗിച്ച് ബി.ഒ.ടി അടിസ്ഥാനത്തിലാണ് നിർമാണം. 30 വർഷത്തിനുശേഷം ഇവ കോർപറേഷന്‍റേതായി മാറും. ആധുനിക സംവിധാനങ്ങളാണ് ഇവിടങ്ങളിൽ ഒരുക്കുക. രണ്ട് പ്ലാസയിലെയും നിശ്ചിത ഭാഗം കോർപറേഷന് വാണിജ്യാവശ്യങ്ങൾക്കായി ലഭിക്കും. സ്റ്റേഡിയത്തിലെ പ്ലാസയിൽ മൾട്ടിപ്ലക്സ് അടക്കം വിഭാവനം ചെയ്തിട്ടുണ്ട്. സർക്കാറിന്‍റെ അനുമതി ലഭിച്ചാലുൻ നടപടികൾ തുടങ്ങും. പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാക്കി ലിങ്ക് റോഡിലെ പാർക്കിങ് പ്ലാസ ഉടൻ പൂർത്തീകരിക്കുമെന്നും മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.