​മുന്നൊരുക്കമുണ്ടായില്ലെന്ന്​ വി.ഡി. സതീശൻ

കോഴിക്കോട്​: കൃത്യമായ മുന്നൊരുക്കവും ആവശ്യമായ തയാറെടുപ്പും നടത്താത്തതാണ്​ കോൺഗ്രസിന്‍റെ തോൽവിക്ക്​ കാരണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. തെരഞ്ഞെടുപ്പുകൾക്കായി ബി.ജെ.പി കൃത്യമായി മുന്നൊരുക്കം നടത്തിയെന്നും സതീശൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കേന്ദ്രഭരണമല്ല, തെരഞ്ഞെടുപ്പാണ്​ ബി.ജെ.പിയുടെ പ്രധാന അജണ്ട. കേന്ദ്രസർക്കാറിനെതിരായ വികാരങ്ങൾ വോട്ടാക്കി മാറ്റാനായില്ല. നിരാശപ്പെടുത്തുന്ന ഫലമാണ്​. ഈ തോൽവിയുടെ കാരണങ്ങൾ മനസ്സിലാക്കി, മറികടക്കാനുളള തന്ത്രങ്ങൾ ആവിഷ്​കരിച്ച്​​ കോൺഗ്രസിന്​ മുന്നോട്ടു പോകാനാകുമെന്നാണ്​ പ്രതീക്ഷ. നയപരമായ കാര്യങ്ങളിൽ ശ്രദ്ധചെലുത്തി കോൺഗ്രസ്​ തിരിച്ചുവരണം. രാഹുൽ ഗാന്ധി നന്നായി പ്രചാരണം നടത്തിയിരുന്നു. സംഘടനയെ ശക്തിപ്പെടുത്തേണ്ടത്​. മാർച്ച്​ 31നകം സംഘടന തെരഞ്ഞെടുപ്പിലേക്ക്​ കടക്കും. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട്​ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും സംഘടന വിഷയങ്ങളിൽ സംസ്ഥാനത്തെ നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.