വനിത കൺവെൻഷനും ആദരിക്കലും

നാദാപുരം: അന്താരാഷ്ട്ര വനിത ദിനത്തിൽ കെ.എസ്.എസ്.പി.യു തൂണേരി ബ്ലോക്ക് വനിത കൺവെൻഷൻ നടത്തി. പഞ്ചായത്ത് മെംബർ വാസു പുതിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു. എം.കെ. രാധ അധ്യക്ഷത വഹിച്ചു. രാജലക്ഷമി, ബ്ലോക്ക് സെക്രട്ടറി ടി.കെ. രാഘവൻ, സി.എച്ച്. ശങ്കരൻ, വിജയകുമാർ, പി.കെ. സുജാത, പി.എം. ജാനു, സി. സരസ്വതി, സി.കെ. രാധ എന്നിവർ സംസാരിച്ചു. നാദാപുരം പാലിയേറ്റീവ് കെയർ നഴ്സുമാരായ സുധാറാണി, കെ.ജെ. ഫാത്തിമ എന്നിവരെ ആദരിച്ചു. കൃഷിവിജ്ഞാന സദസ്സ്, കലാപരിപാടികൾ എന്നിവയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.