യുദ്ധ വിരുദ്ധ റാലി

ആയഞ്ചേരി: കടമേരി എം.യു.പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബി​ന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. തണ്ണീർ പന്തൽ ടൗണിൽ നടത്തിയ റാലി നാദാപുരം സബ് ഇൻസ്പെക്ടർ വി. സജീവൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ. നസീർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ടി.കെ. ഹാരിസ്, എ.കെ സുബൈർ, കൺവീനർ പി. പ്രേംദാസ്, സബ് ഇൻസ്പെക്ടർ അനിൽകുമാർ, കെ. രതീഷ്, പി.കെ. അഹമദ്, പി.പി.എം ജസ്മിന, കെ.കെ. സക്കീന, ഫാസിൽ, കെ.കെ. അയ്യൂബ്, സി.എച്ച്. സായിസ്, സി.കെ. മുബാറക്ക്, നീതു ഏറോത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.