തൊഴിലിടങ്ങളിലെത്തി വനിതകളെ ആദരിച്ച് വിദ്യാലയം

തിരുവമ്പാടി: വനിതകളെ തൊഴിലിടങ്ങളിലെത്തി ആദരിച്ച് വിദ്യാലയം. ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളാണ് വനിത ദിനത്തിൽ ആനക്കാംപൊയിലിലെ 50ൽ ഏറെ വനിതകളെ തൊഴിലിടങ്ങളിലെത്തി ആദരിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടും ജോലി ലഭിക്കാതെ മിഠായിത്തെരുവിൽ ഞായറാഴ്ചകളിൽ ഭർത്താവിനൊപ്പം പൂച്ചെടി കച്ചവടം നടത്തുന്ന മുത്തപ്പൻപുഴ വെള്ളുപുരയിടത്തിൽ സ്മിത അനീഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ നിർവഹിച്ചു. ആനക്കാംപൊയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ വയലിൽ, പി.ടി.എ പ്രതിനിധി ബൈഷ സന്തോഷ്, അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് സ്കൗട്ട്സ് ആൻറ് ഗൈഡ്സ്, ജെ. ആർ. സി വിദ്യാർഥികളും അധ്യാപകരും ചേർന്ന് ബാങ്കുകൾ, പോസ്റ്റ് ഓഫിസ് മൃഗാശുപത്രി, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്ന വനിതകളെ നേരിൽ കണ്ട് ആശംസ കാർഡുകൾ കൈമാറി . * Thiru 2 PTC : ആനക്കാംപൊയിൽ സൻെറ് മേരീസ് യു.പി സ്കൂൾ വനിതകളെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.