കൊടുവള്ളി: വനിതദിനത്തിൽ കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപികമാരെ ആദരിച്ചു. പൊതുപ്രവർത്തകയും ജില്ല പഞ്ചായത്ത് മുൻ അംഗവും മടവൂർ എ.യു.പി സ്കൂൾ അധ്യാപിക വി. ഷക്കീല, കലാമണ്ഡലം മനോജിന്റെ ശിഷ്യയും കഥകളി കലാകാരിയുമായ മാനിപുരം എ.യു.പി സ്കൂൾ അധ്യാപിക ടി.എം. സുജ എന്നിവരെയാണ് ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്. സംസ്ഥാന നിർവാഹകസമിതി അംഗം പി.എം. ശ്രീജിത്ത് അധ്യാപികമാരെ ആദരിച്ചു. ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ടി.പി. മുഹമ്മദ് അഷ്റഫ്, പി. സിജു, എൻ.പി. മുഹമ്മദ്, ജ്യോതി ഗംഗാധരൻ എന്നിവർ സംസാരിച്ചു. എളേറ്റിൽ: ലോക വനിതദിനാചരണത്തിന്റെ ഭാഗമായി അനുഗ്രഹ കലാസാംസ്കാരിക വേദി പ്രവർത്തകർ കച്ചേരിമുക്ക് അങ്ങാടിയിൽ സ്ത്രീസുരക്ഷാ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ക്ലബ് സെക്രട്ടറി ശറഫുദ്ദീൻ, കബീർ ചേലക്കാട്ടിൽ, ശശി കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.