കോഴിക്കോട്: വനിത ഫുട്ബാൾ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ജില്ല ഫുട്ബാൾ അസോസിയേഷൻ നേതൃത്വത്തിൽ മത്സരം നടത്തി. നടക്കാവ് ഗേൾസിലെ താരങ്ങൾ മാറ്റുരച്ചു. സ്പോർട് കൗൺസിൽ കോച്ച് അമൃത അരവിന്ദ് കളിക്കാരുമായി പരിചയപ്പെട്ടു. വനിത റഫറി അഭിരാമി കളി നിയന്ത്രിച്ചു. സീനിയർ വൈസ് പ്രസിഡൻറ് കെ.പി. മമ്മദ് കോയ, എക്സിക്യൂട്ടിവ് അംഗം മോഹൻ കൂരിയാൽ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി പി. ഹരിദാസ്, ജോയന്‍റ് സെക്രട്ടറി കൃഷ്ണകുമാർ, എക്സിക്യൂട്ടിവ് അംഗം എം.പി. ഹൈദ്രോസ്, സാജേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.