ചിത്രകല ക്യാമ്പും പ്രദർശനവും

കോഴിക്കോട്​: കേരള ചിത്രകല പരിഷത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആർട്ടിസ്റ്റ് ഷിബുരാജിന്‍റെ പ്രകൃതി വർണങ്ങളിൽ തീർത്ത പ്രകൃതി ചിത്രങ്ങളുടെ പ്രദർശനം ആറുദിവസങ്ങളിലായി കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടന്നു. അവസാന ദിവസം മുപ്പതോളം പേർ പങ്കെടുത്ത ചിത്രകല ക്യാമ്പും നടന്നു. കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ക്യാമ്പ് സന്ദർശിച്ചു. കേരള ചിത്രകല പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടക്കൽ പ​ങ്കെടുത്തു. പരിഷത്ത് ജില്ല പ്രസിഡന്റ് റോയി കാരാത്ര, ജില്ല സെക്രട്ടറി ജോയി ലോനപ്പൻ, അഖിൽ, ലഗേഷ്, സുധാകരന്‍ എടക്കണ്ടി, ഷൈജു, ഷാജി നെരവത്ത്, ഉണ്ണി പാബ്ലോ, മേരി എർമിന റോഡ്റിസ്, രാധിക രഞ്ജിത്ത്, ലിസി ഉണ്ണി, ഷീജ രാജൻ, ഷിജി ഗിരീഷ്, സുചിത്ര ഉല്ലാസ്, ജിജി ഭായ്, ഇ. ബിജു, ദിലീപ് ബാലൻ, സുജിത്ത്, സുജിൽ, രമേശ് മാണിക്യൻ, ലിനേഷ്, റീജേഷ്, രാജേഷ് കുമാര്‍, പുഷ്​പ വിനോദ്, സുമീറ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.