എൽ.ഇ.ഡി ബൾബ് പുനരുപയോഗ പരിശീലനം

കോഴിക്കോട്​: വനിത ദിനത്തോടനുബന്ധിച്ച് പറമ്പിൽ എ.എം.എൽ.പി സ്കൂളിൽ ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മാതൃസമിതി അംഗങ്ങൾക്കും അമ്മമാർക്കും എൽ.ഇ.ഡി ബൾബ് പുനരുപയോഗ പരിശീലനം സംഘടിപ്പിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ യു.പി. സോമനാഥൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സി.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. വി. അഷ്റഫ്, കെ.എം. അബ്ദുൽ റഊഫ്, ടി.എസ്​. ഷെറീന ബീഗം, ശ്രീരേഖ, കെ.സി. രഹന എന്നിവർ സംസാരിച്ചു. എനർജി മാനേജ്മൻെറ് കൗൺസിൽ റിസോഴ്സ് പേഴ്സൻ കെ. പവിത്രൻ ക്ലാസെടുത്തു. വിദ്യാർഥികൾക്ക് ഊർജ സംരക്ഷണ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.