മേപ്പാടി: മരിച്ചനിലയിൽ തിങ്കളാഴ്ച പുലർച്ചെ വീടിനുള്ളിൽ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവവുമയി ബന്ധപ്പെട്ട് പിതാവ് അറസ്റ്റിലായി. മാങ്കുന്ന് തോണിപ്പാടം വീട്ടിൽ മോഹനൻ-വത്സല ദമ്പതിമാരുടെ മകൻ അക്ഷയ് മോഹനൻ (24) ആണ് മരിച്ചത്. ലഹരിമരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് അക്രമാസക്തനായ മകനുമായി ഞായറാഴ്ച രാത്രി ബലപ്രയോഗം നടത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിന്‍റെ പിതാവ് മോഹനനെ തിങ്കളാഴ്ച രാത്രി മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിശദ ചോദ്യംചെയ്യലിനൊടുവിൽ മോഹനനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൽപറ്റ കോടതി ഇയാളെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ചതന്നെ അസ്വാഭാവിക മരണത്തിന് മേപ്പാടി പൊലീസ് കേസെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പൊലീസിനോട് ബലപ്രയോഗം സംബന്ധിച്ച കുറ്റസമ്മതം പിതാവ് മോഹനൻ നടത്തിയത്. മരിച്ച അക്ഷയ് മോഹന്‍റെ ഏക സഹോദരി: മോനിദ. TUEWDG1 അക്ഷയ് മോഹനൻ TUEWDG2 മോഹനൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.