വിപ്ലവകലാവേദി സുവർണജൂബിലി ആഘോഷിക്കുന്നു

കോഴിക്കോട്: ഈസ്റ്റ്ഹിൽ എടക്കാട്ടെ കല, സാംസ്കാരിക, സാമൂഹിക സംഘടനയായ വിപ്ലവകലാവേദി സുവർണജൂബിലി ആഘോഷിക്കുന്നു. 1971ലാണ് കലാവേദി സ്ഥാപിതമായത്. ആഘോഷപരിപാടികൾ വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപവത്കരിച്ചു. തോട്ടത്തിൽ രവീന്ദ്രന്‍ എം.എൽ.എ, മേയർ ബീന ഫിലിപ്, എ. പ്രദീപ്കുമാർ, കെ.കെ. സഹദേവൻ (രക്ഷാധികാരികൾ), വാർഡ് കൗൺസിലർ ടി. മുരളീധരൻ (ചെയർമാൻ), വി.കെ. സന്തോഷ് കുമാർ (ജന. കൺവീനർ) എന്നിവരാണ് ഭാരവാഹികള്‍. എടക്കാട് യൂനിയൻ എ.എൽ.പി സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ യു. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഐസക് ഈപ്പൻ, വി.പി. വിൽസൻ, സംവിധായകൻ സ്വപ്നേഷ് കെ. നായർ, വി.കെ. സന്തോഷ് കുമാർ, കെ.ടി. ബിജിത്കുമാർ എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ അത്താണിക്കൽ സ്വാഗതവും രേഖ സന്തോഷ് നന്ദിയും പറഞ്ഞു. കെ.പി.എ.സി ലളിതയുടെ അഭിനയമുഹൂർത്തങ്ങൾ കോർത്തിണക്കിയ സിനിമ പ്രദർശനവുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.