നല്ലളം ഗവൺമൻെറ് ഹൈസ്കൂൾ കെട്ടിടനിർമാണം ഉടൻ ആരംഭിക്കും -മന്ത്രി മുഹമ്മദ് റിയാസ് ഫറോക്ക്: കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി മൂന്നു കോടി രൂപ അനുവദിച്ച നല്ലളം ഗവ. ഹൈസ്കൂൾ കെട്ടിടനിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കെട്ടിടനിർമാണ പ്രവൃത്തി അവലോകനം ചെയ്യുന്നതിനായി സ്കൂൾ സന്ദർശിച്ച മന്ത്രി നിർമാണ ഏജൻസിയായ ഇൻകെൽ പ്രതിനിധികൾ, പ്രധാനാധ്യാപിക, പി.ടി.എ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി. കെട്ടിടനിർമാണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ഇൻകെൽ ചീഫ് എൻജിനീയർ വിനോദ് കുമാർ, കോർപറേഷൻ എ.ഇ ഷീബ, പ്രോജക്ട് എൻജിനീയർ ഷാനിത, കോർപറേഷൻ കൗൺസിലർമാരായ റഫീന അൻവർ, മൈമൂന ടീച്ചർ, പ്രധാനാധ്യാപിക ശ്രീലത, പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.