റോഡ് മാലിന്യം നാട്ടുകാർക്ക് ദുരിതമാകുന്നു

നാദാപുരം: റോഡിൽ തള്ളിയ . കുന്നുമ്മൽ പഞ്ചായത്ത് പത്താം വാർഡിലെ കവുന്നായിമുക്ക് കൊരട്ടോടി താഴെ റോഡിലാണ് കരാറുകാരന്റെ പ്രവൃത്തി നാട്ടുകാരുടെ യാത്ര തടസ്സപ്പെടുത്തുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ക്വാറി വേസ്റ്റ് നടുറോഡിലിറക്കിയിട്ട് ഒരുമാസത്തിലധികമായി. ഇവ നീക്കംചെയ്യാനോ പ്രവൃത്തി പൂർത്തിയാക്കാനോ കരാറുകാരൻ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എസ്റ്റിമേറ്റ് പ്രകാരമുള്ള അഴുക്കുചാൽ നിർമിച്ച് കോൺക്രീറ്റ് ചെയ്യേണ്ട പ്രവൃത്തി കരാറുകാരൻ ചെയ്തിരുന്നില്ല. ഈ പ്രവൃത്തി നടത്താതെ റോഡ് ടാർ ചെയ്യാൻ വന്ന കരാറുകാരനെ നാട്ടുകാർ തടയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് അഴുക്കുചാൽ നിർമിച്ച് ക്വാറി വേസ്റ്റ് റോഡിലിറക്കി കരാറുകാരൻ സ്ഥലംവിട്ടെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഇതേതുടർന്ന് ഇതുവഴിയുള്ള കാൽനടയാത്ര, സ്കൂൾ വാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും യാത്ര ഒരുമാസത്തോളമായി തടസ്സപ്പെട്ടിരിക്കുകയാണ്. പടം: CLKZ nd m3 : കരാറുകാരന്റെ അനാസ്ഥകാരണം റോഡിൽ കിടക്കുന്ന ക്വാറിവേസ്റ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.