അതിജീവന യാത്ര'' സംഘടിപ്പിച്ചു

അതിജീവന യാത്ര'' സംഘടിപ്പിച്ചു അതിജീവന യാത്ര സംഘടിപ്പിച്ചു വടകര: വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് കർമസമിതി നേതൃത്വത്തില്‍ റോഡ്‌ വികസനത്തില്‍ കെട്ടിടങ്ങളും സ്ഥലവും നഷ്ടപ്പെടുന്ന ഇരകളുടെ 'അതിജീവന യാത്ര' സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ.ടി.കെ. അശോകന്‍ സമര പ്രചാരണ ജാഥ ചേലക്കാട് ഉദ്ഘാടനം ചെയ്തു. ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, സാമൂഹികാഘാതം പരമാവധി കുറയുന്നതരത്തില്‍ റോഡ് വീതി 10 മീറ്ററില്‍ നിജപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ. ചേലക്കാട് നിന്ന് ആരംഭിച്ച ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നൽകി. ജാഥ വടകര അഞ്ചുവിളക്ക് ജങ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ഇരകളുടെ സമരത്തിന് വ്യാപാരി വ്യവസായി സുഹൃത്തുക്കളുടെ മുഴുവന്‍ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. ശ്രീധരന്‍ സ്വാഗതവും ചന്ദ്രന്‍ കുറ്റിയില്‍ നന്ദിയും പറഞ്ഞു. സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ ചന്ദ്രന്‍ കല്ലേരി, ചെയര്‍മാന്‍ അശോകന്‍, പി. ഷാജു, റസാഖ് കല്ലേരി, പി.പി. നസീര്‍, ഏരത്ത് അബൂബക്കര്‍, ചന്ദ്രന്‍ കുറ്റിയില്‍, ആനന്ദകുമാര്‍, പി.എം. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രജീഷ് വടകര, സജികുമാര്‍ പുത്തൂര്‍, കെ.കെ. രമേശ് ബാബു, അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. Saji 7 പടം: വടകര അഞ്ചുവിളക്ക് ജങ്ഷനില്‍ സമാപിച്ച 'അതിജീവന യാത്ര'യുടെ സമാപന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്യുന്നു Saji 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.