പുഴ വറ്റി

ചൂട് കഠിനം; പുഴകൾ വറ്റുന്നു കുറ്റ്യാടി: ചൂട് കൂടിവരുന്നതോടെ മലയോരത്ത് പുഴകൾ വറ്റുന്നു. പൂതംപാറ . തൊട്ടിൽപാലം പുഴയിൽ ചേരുന്നിടത്താണ് വറ്റിയത്. രണ്ട് പുഴകളിലെയും വെള്ളം തടഞ്ഞാണ് ചാത്തങ്കോട്ട്നട മിനി ജലവൈദ്യുതി പദ്ധതി പ്രവർത്തിക്കുന്നത്. ആറ് മെഗാവാട്ട് ശേഷിയുള്ള പദ്ധതി വേനൽക്കാലത്ത് പ്രവർത്തിക്കില്ല. മാർച്ചാവുമ്പോഴേക്ക് രണ്ടോ മൂന്നോ മഴ കിട്ടാറുണ്ടെന്നും ഇത്തവണ ഡിസംബറിനുശേഷം തീരെ മഴ ലഭിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. മലയോരത്തെ താമസക്കാർക്ക് ആശ്രയം പ്രകൃതിദത്ത നീരുറവകളാണ്. മലമുകളിൽനിന്ന് ഹോസ് പൈപ്പുകൾ വഴിയാണ് വെള്ളം എത്തിക്കുന്നത്. എന്നാൽ, ജലവൈദ്യുതി പദ്ധതി തുടങ്ങിയതിനാൽ നീരുറവകളും വറ്റുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു Photo: പൂതംപാറ പുഴ തൊട്ടിൽപാലം പുഴയിൽ ചേരുന്നിടത്ത് വറ്റിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.