വടകര: ബാങ്ക് റോഡ്-കുറുന്തോടിമുക്ക് റോഡ് നവീകരണത്തിനു നേതൃത്വം കൊടുത്ത മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയെ ഉദ്ഘാടന പരിപാടിയിൽനിന്ന് മാറ്റിനിർത്തിയ മണിയൂർ പഞ്ചായത്ത് ഭരണസമിതിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നടപടിയിൽ മണിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് 2017ൽ ബജറ്റിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ അനുവദിച്ചത്. 2019-20ൽ രണ്ടര കോടി പൊതുമരാമത്ത് വകുപ്പ് നവീകരണത്തിന് അനുവദിച്ചു. ആദ്യഘട്ടത്തിൽ മുടപ്പിലാവിൽ വരെയും പിന്നീട് കുറുന്തോടി വരെയും നവീകരിക്കുകയാണ് ചെയ്തത്. റോഡിന് ഫണ്ട് അനുവദിച്ചതും മുക്കാൽ ഭാഗം പണി പൂർത്തിയാക്കിയതും പാറക്കലിന്റെ കാലഘട്ടത്തിലാണ്. വികസനത്തെ രാഷ്ട്രീയ നിറം നോക്കി കാണുന്ന നടപടിയിൽനിന്ന് പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. റസാഖ് അധ്യക്ഷത വഹിച്ചു. കെ.കെ. യൂസഫ്, കാരളത്ത് പോക്കർ ഹാജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.