വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു നിയമപരമായ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നൽകാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും ദേശീയപാത കർമസമിതിയുടെയും ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വടകര നാരായണനഗരം എൻ.എച്ച് ഓഫിസ് പരിസരത്ത് നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന നിരാഹാര സമരം ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരിയും സമാപന സമ്മേളനം വൈകീട്ട് നാലിന് കെ.കെ. രമ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. പ്രചാരണാർഥം തിങ്കളാഴ്ച നന്തി ബസാർ മുതൽ കുഞ്ഞിപ്പള്ളി വരെ കുടിയൊഴിപ്പിക്കുന്നവരെ ചേർത്തുപിടിക്കാം എന്ന മുദ്രാവാക്യവുമായി വാഹന പ്രചാരണ ജാഥ നടത്തും. പാർലമെന്റ് പാസാക്കിയ നിയമങ്ങളും സംസ്ഥാന സർക്കാർ ഉത്തരവും കാറ്റിൽ പറത്തി പാർപ്പിടങ്ങളും വ്യാപാര സ്ഥാപനങ്ങളും നിർബന്ധിത കുടിയൊഴിപ്പിക്കൽ നടത്താൻ ശ്രമിച്ചാൽ ചെറുക്കും. നിയമലംഘനത്തിനെതിരെ നിരവധി കോടതിവിധികൾ ഉണ്ടായിട്ടും ഇത്തരം വിഷയങ്ങളിൽ പരാതിപ്പെട്ടാൽ ചർച്ചക്കോ പ്രശ്നപരിഹാരത്തിനോ അധികൃതർ തയാറാവാത്തത് അങ്ങേയറ്റം വേദനജനകമാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നതിന് പകരം വീടുകളിൽ നിന്നും മനുഷ്യരെ കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന്റെ മറവിൽ വലിയ തോതിൽ അഴിമതി നടക്കുന്നത്. കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പരാതികളാണ് കലക്ടറേറ്റിൽ കെട്ടിക്കിടക്കുന്നത്. ഓരോ ഫയലും ഓരോ മനുഷ്യജീവിതമാണെന്ന് മനസ്സിലാക്കി ഇതിന് അടിയന്തര പരിഹാരം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കർമസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം. അബ്‌ദുൽ സലാം, സംഘടന നേതാക്കളായ എ.കെ. ജലീൽ, ഹരീഷ് ജയരാജ്, പി.എ. ഖാദർ, കെ. ബൈജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.