കുറ്റ്യാടി: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി പൊലീസ് ഏർപ്പെടുത്തിയത് വൻ സന്നാഹം. രാത്രി 7.15ന് എത്തിയ മുഖ്യമന്ത്രി 10 മിനിറ്റോളമാണ് വീട്ടിൽ ചെലവഴിച്ചത്. എന്നാൽ, മുഖ്യമന്ത്രി വരുമെന്ന് ഉച്ചക്ക് വിവരം ലഭിച്ചതു മുതൽ സുരക്ഷ സംവിധാനങ്ങൾ ആരംഭിച്ചിരുന്നു. നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികൾ. മന്ത്രി അഹമ്മദിന്റെ തറവാട് വീടായ പുത്തലത്ത് വീടിന്റെ പരിസരത്ത് സർവസന്നാഹങ്ങളുമായി പൊലീസ് നിലയുറപ്പിച്ചിരുന്നു. ബോംബ് സ്ക്വാഡ് മന്ത്രിയുടെ വീടും പരിസരവും പരിശോധിച്ചു. സ്വീകരിച്ചിരുത്താൻ കരുതിവെച്ച മുറി മെറ്റൽ ഡിറ്റക്ടർകൊണ്ട് പരിശോധിച്ചശേഷം പൂട്ടിയിട്ടു. കുറ്റ്യാടി, ദേവർകോവിൽ ടൗണുകളിൽ സി.ഐമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു. ആംബുലൻസ്, അഗ്നിരക്ഷാസേന എന്നിവയും ഒരുക്കിനിർത്തി. മുഖ്യമന്ത്രി കുറ്റ്യാടിയിൽ എത്താറായതോടെ പൊലീസ് ഗതാഗതം തടഞ്ഞ് വഴിയൊരുക്കി. ദേവർകോവിൽ-പൂക്കാട് റോഡും അടച്ചു. അതിനുമുമ്പേ വൻ ജനാവലി മുഖ്യമന്ത്രിയെ കാണാൻ നേരേത്ത സ്ഥലത്തെത്തിയിരുന്നു. കോഴിക്കോട്ടുനിന്ന് മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നെങ്കിലും എം.എൽ.എമാർക്കും സി.പി.എം നേതാക്കന്മാർക്കും അദ്ദേഹത്തോടൊപ്പം ഓടിയെത്താൻ കഴിഞ്ഞില്ല. ഗതാഗതക്കുരുക്കിൽ കുടുങ്ങിയ അവർ മുഖ്യമന്ത്രി തിരിച്ചുപോയ ശേഷമാണ് എത്തിയത്. ഫോട്ടോ: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനാൽ മെറ്റൽ ഡിറ്റക്ടറുമായി വീട് പരിശോധിക്കുന്ന ബോംബ് സ്ക്വാഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.