വിഷ്ണുമംഗലം പുഴയിൽ തെളിനീരൊഴുകും

നാദാപുരം: ചളി നിറഞ്ഞ് വറ്റിവരണ്ട വിഷ്ണുമംഗലം പുഴ തെളിനീരൊഴുകി പഴയ പ്രതാപത്തിലേക്ക്. 1.40 കോടി രൂപ ചെലവിൽ നവീകരണം ആരംഭിച്ചതോടെയാണ് പുഴ പഴയകാല രൂപത്തിലേക്ക് മാറിയത്. പുഴയിലെ ചളിയും മണ്ണും നീക്കി ആഴം കൂട്ടുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. 30 കൊല്ലം മുമ്പ് അശാസ്ത്രീയമായി പണിത ബണ്ട് കാരണം ചളിയും മണ്ണും നിറഞ്ഞതോടെയാണ് പുഴയുടെ നാശവും ആരംഭിച്ചത്. പുഴയുടെ സ്വാഭാവികത വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ പ്രവർത്തകരും നാട്ടുകാരും നിരന്തരം സമരത്തിലായിരുന്നു. ഇതേ തുടർന്ന് നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ച് ബണ്ടിന്റെ മുകൾഭാഗത്താണ് പ്രവൃത്തി നടന്നുവരുന്നത്. 40 ലക്ഷം രൂപ ചെലവിൽ ബണ്ടിന്റെ താഴ്ഭാഗവും നവീകരിക്കും. ഇതിനുള്ള അനുമതിയും ലഭ്യമായിട്ടുണ്ട്. പടം: clkznd m 1: നവീകരണം ആരംഭിച്ചതോടെ തെളിനീര് നിറഞ്ഞ വിഷ്ണുമംഗലം പുഴ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.