വടകര: അഴിയൂർ പഞ്ചായത്തിൽ പൊതുശ്മശാനം യാഥാർഥ്യത്തിലേക്ക്. ശ്മശാന റോഡിനായി പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ ഭൂമി വിലയ്ക്ക് വാങ്ങി. ഭൂവുടമകൾ രേഖകൾ പഞ്ചായത്തിന് കൈമാറി. പതിറ്റാണ്ടുകളായുള്ള ശ്‌മശാന ആവശ്യമാണ് ഇതോടെ യാഥാഥ്യമാവുന്നത്. അഴിയൂർ കോട്ടാമലക്കുന്ന് റോഡ് തുടങ്ങുന്നതിനടുത്ത് 50 സെന്‍റ് ഭൂമിയിലാണ് പൊതുശ്മശാനം. ശ്മശാനത്തിലേക്ക് പോകാനുള്ള റോഡിനായി സ്ഥലം വിട്ടുനൽകാൻ ഭൂവുടമകൾ തയാറാവാത്തതിനാൽ ശ്മശാനം യാഥാർഥ്യമായില്ല. പഞ്ചായത്ത് ശ്മശാനത്തിലേക്ക് റോഡ് നിർമിക്കാൻ അഞ്ച് ഭൂവുടമകൾക്ക് ജനകീയ പങ്കാളിത്തത്തോടെ പണം പിരിച്ചെടുത്ത് നൽകിയാണ് ഭൂമി സ്വന്തമാക്കിയത്. ജനപ്രതിനിധികൾ, സർവകക്ഷി പ്രതിനിധികൾ, ഭൂവുടമകൾ എന്നിവരുടെ യോഗത്തിലാണ് രേഖകൾ കൈമാറിയത്. പഞ്ചായത്തിലെ 18 വാർഡുകളിൽനിന്നായി 4.87 ലക്ഷം രൂപയാണ് പിരിഞ്ഞുകിട്ടിയത്. എട്ട്, 17 വാർഡുകളിൽനിന്ന് 34,000 രൂപ വീതവും മൂന്നാം വാർഡിൽനിന്ന് 33,000 രൂപയും 5, 6, 13 വാർഡുകളിൽ നിശ്ചയിച്ച ക്വോട്ടയായ 30,000 രൂപക്ക് മുകളിലും പണം ലഭിച്ചു. അഞ്ച് ഭൂവുടമകൾക്ക് 75,000 രൂപ വീതം 3,75,000 രൂപയാണ് നൽകിയത്. മൂന്ന് മീറ്റർ വീതിയിലാണ് ശ്മശാനത്തിലേക്ക് റോഡ് നിർമിക്കുക. ജില്ല പഞ്ചായത്തിൽനിന്ന് ലഭിച്ച 40 ലക്ഷം രൂപയും കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻഡ് അടക്കം 95 ലക്ഷം രൂപ ഉപയോഗിച്ചുമാണ് ശ്മശാനം നിർമിക്കുന്നത്. സിൽക്കുമായി കരാർ ഒപ്പിട്ട് ഉടൻതന്നെ പ്രവൃത്തി പൂർത്തീകരിക്കും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.