ബേപ്പൂർ: ബേപ്പൂർ-ചാലിയം ഭാഗങ്ങളിൽ ജങ്കാർ അടുപ്പിക്കുന്ന ജെട്ടിയുടെ പുനർനിർമാണം നടക്കുന്നതിനാൽ ജങ്കാർ സർവിസ് തിങ്കളാഴ്ച മുതൽ നിർത്തിവെക്കും. ബദൽ സംവിധാനങ്ങൾ ഒരുക്കാതെ സർവിസ് നിർത്തിവെക്കുന്നത് ജങ്കാറിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർക്ക് കടുത്ത പ്രയാസമാണ് സൃഷ്ടിക്കുക. പണവും സമയവും ലാഭിക്കാനും നഗരത്തിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടുന്നതിനും ബേപ്പൂരിലും ചാലിയത്തുമെത്തുന്ന യാത്രക്കാരും വാഹനങ്ങളും സർവിസില്ലാതാവുന്നതോടെ ദുരിതത്തിലാകും. ജങ്കാർ പുനരാരംഭിക്കുന്നതുവരെ ചാലിയത്തേക്കും ബേപ്പൂരിലേക്കുമുള്ള യാത്രക്കാർ ഫറോക്ക് വഴി 10 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ടിവരും. കോഴിക്കോട് ടൗൺ, മാത്തോട്ടം, അരക്കിണർ, നടുവട്ടം, മാറാട്, ബേപ്പൂർ തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലുള്ളവർക്ക് കരുവൻതിരുത്തി, ചാലിയം, ചെട്ടിപ്പടി, താനൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള മാർഗമാണ് ജങ്കാർ സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.