'സ്ത്രീകൾക്ക് സ്വയം തൊഴിൽ വായ്പകൾ' സെമിനാർ

മേപ്പയൂർ: അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് എട്ടിന് സംസ്ഥാന വനിത വികസന കോർപറേഷനുമായി സഹകരിച്ച് സെമിനാർ സംഘടിപ്പിക്കാൻ ഇരിങ്ങത്ത് വനിത സഹകരണ സംഘം ഭരണസമിതി യോഗം തീരുമാനിച്ചു. സെമിനാർ കൊയിലാണ്ടി അസി. രജിസ്ട്രാർ എം. രജിത ഉദ്ഘാടനം ചെയ്യും. 'സ്ത്രീകൾക്ക് സ്വയം തൊഴിൽ വായ്പകൾ - പദ്ധതികൾ' എന്ന വിഷയത്തിൽ വനിത വികസന കോർപറേഷൻ പ്രോജക്ട് ഓഫിസർ പി.സി. രശ്മി പ്രബന്ധം അവതരിപ്പിക്കും. യോഗത്തിൽ സംഘം പ്രസിഡന്റ് ശ്യാമ ഓടയിൽ അധ്യക്ഷത വഹിച്ചു. അനിത ചാമക്കാലയിൽ, എം.സി. ജിജില, രത്ന കൂത്തിലാം വീട്ടിൽ, വി. രജനി, ബബിത കണ്ണമ്പത്ത്, ബിജിഷ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.