പേരാമ്പ്ര: എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്ര ആറാട്ടു മഹോത്സവം കൊടിയേറി. മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയിൽനിന്നും ക്ഷേത്രം ഊരാളൻ എ.കെ. കരുണാകരൻ കൊടി ഏറ്റുവാങ്ങി ഉത്സവാഘോഷ സമിതി അധ്യക്ഷൻ ശശികുമാർ പേരാമ്പ്രയെ ഏല്പിച്ചു. ക്ഷേത്രം തണ്ടാൻ കണ്ണോത്തര മോഹനൻ കൊടിയേറ്റ ചടങ്ങ് നിർവഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ എൻ.കെ. ലാൽ, എൻ. ചന്ദ്രശേഖരൻ, വിജയലക്ഷ്മി നമ്പ്യാർ, ഉത്സവാഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ മല്ലിശ്ശേരി, സി.പി. അപ്പുക്കുട്ടി നമ്പ്യാർ, പി.സി. സുരേന്ദ്രനാഥ്, സി.പി. ജയകൃഷ്ണൻ, ഗോപാലകൃഷ്ണൻ കുനിയിൽ, സാജു മാസ്റ്റർ, സി.ടി. ബാലൻ നായർ, ബാലൻ, സുജല ശശിധരൻ, ശ്രീജിത്ത് മാണിക്കോത്ത്, ഷൈജു സരയു തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ച് 12 നാണ് ക്ഷേത്രോത്സവം സമാപിക്കുക. Photo: പേരാമ്പ്ര എളമാരൻ കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.