ചേനായി കടവ് പാലം: സ്ഥലം ലഭ്യമാക്കാൻ കമ്മിറ്റി

പേരാമ്പ്ര: ചേനായി കടവ് പാലത്തിനും അപ്രോച്ച് റോഡുകൾക്കും സ്ഥലം ലഭ്യമായാൽ പാലം ലഭിക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അറിയിപ്പിനെത്തുടർന്ന് സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി കമ്മിറ്റി രൂപവത്കരിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എയുടെ നിർദേശപ്രകാരമാണ് കമ്മിറ്റി രൂപവത്കരിച്ചത്. എടവരാട് എ.എം.എൽ.പി സ്കൂളിൽ വിളിച്ചുചേർത്ത യോഗം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സി.എം. ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ടി. അഷ്റഫ്, ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി, ബാലൻ മാസ്റ്റർ, ടി.കെ. കുഞ്ഞമ്മദ് ഫൈസി, നറക്കമ്മൽ ശ്രീധരൻ, വാളാഞ്ഞി ഇബ്രായി, ആർ.എം. രവീന്ദ്രൻ, എൻ. ശിവാനന്ദൻ, പി.കെ. സുരേഷ്, കെ.വി. കുഞ്ഞബ്ദുല്ല ഹാജി, കെ.സി. ജയകൃഷ്ണൻ, കുന്നത്ത് ഹമീദ് എന്നിവർ സംസാരിച്ചു. എൻ. പത്മജൻ നന്ദി പറഞ്ഞു. കമ്മിറ്റി ഭാരവാഹികൾ: സി.എം. ബാബു (ചെയർ), ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി (വൈസ് ചെയർ), വി.കെ. പ്രമോദ് (ജന. കൺ), ടി.കെ. കുഞ്ഞമ്മദ് ഫൈസി, എൻ. പത്മജൻ (കൺ), പി.ടി. അഷ്റഫ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.