കോഴിക്കോട്: വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പൗരപ്രമുഖർക്കായുള്ള കെ-റെയില്‍ വിശദീകരണ യോഗത്തിലേക്ക് കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധ മാർച്ച്. ഭട്ട് റോഡിന് സമീപം പൊലീസ് ബാരിക്കേഡുകൾ ഉയർത്തി ജാഥ തടഞ്ഞു. സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ കൂടുതൽ ജനങ്ങളെ തെരുവിൽ ഇറക്കി പിൻവലിക്കും വരെ സമരപാതയിൽ ഉണ്ടാകുമെന്ന് അധ്യക്ഷവഹിച്ച സമരസമിതി ചെയർമാൻ ടി.ടി. ഇസ്മായിൽ പറഞ്ഞു. അദാനിമാരെ പോലെ കുത്തക മുതലാളിമാർക്ക് പാദസേവ ചെയ്യാനും കമീഷൻ അടിക്കാനും മാത്രം തട്ടിക്കൂട്ടിയ പദ്ധതിയാണിതെന്ന് ജാഥ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. എം.പി. ബാബുരാജ്, എസ്. രാജീവൻ, വിജയരാഘവൻ ചേലിയ, ഖയ്യൂം കുണ്ടായിത്തോട്, യു. രാമചന്ദ്രൻ, ടി.കെ. ശ്രീനിവാസൻ, എസ്.വി. ഷൗലിക്ക്, ടി.വി. രാജൻ, കണ്ടിയിൽ ശ്രീജ സൗദ പുതിയങ്ങാടി, ജീഷേഷ് കുമാർ, മണിദാസ് കോരപ്പുഴ എന്നിവർ സംസാരിച്ചു. മുഹമ്മദലി മുതുകുനി സ്വാഗതവും രാമചന്ദ്രൻ വരപുറത്ത് നന്ദിയും പറഞ്ഞു. സുനീഷ് കീഴാരി, പി.കെ. ഷിജു, പി.കെ. സാഹിർ, നസീർ ന്യൂജെല്ല, മുസ്തഫ ഒലിവ്, ടി.സി. രാമചന്ദ്രൻ, നാസർ നന്തി, ഷാനവാസ് കുണ്ടായിത്തോട്, ബാബു ചെറുവത്ത്, ഫാറൂഖ് കമ്പായത്തിൽ, ഷീജ അല്ലിക്കൽ, കൃഷ്ണൻ പാവങ്ങാട്, കോയ പുതിയങ്ങാടി, അജയകുമാർ ഭട്ട് റോഡ് എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം തെരുവുനാടകം തീരുമാനിച്ചെങ്കിലും പൊലീസ് തടഞ്ഞതിനാൽ മൊഫ്യൂസിൽ സ്റ്റാൻഡ് പരിസരത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.