മീഡിയവൺ വിലക്ക് ആശങ്കയുണ്ടാക്കുന്നത്​ -കുഞ്ഞാലിക്കുട്ടി

​കോഴിക്കോട്​: മീഡിയവൺ വിലക്ക് ജനാധിപത്യ വിശ്വാസികളിൽ വളരെയധികം ആശങ്കയുണ്ടാക്കുന്നതാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി​. വാർത്തമാധ്യമങ്ങളെ കൂടുതൽ നിയന്ത്രിക്കാനുള്ള പ്രവണത നേരായ മാർഗമല്ല. ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്​ വാർത്താ മാധ്യമങ്ങൾ. സുതാര്യമായ രീതിയിലല്ല മീഡിയവണിന്‍റെ സംപ്രേഷണം തടഞ്ഞത്​. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നീക്കത്തിനുപിന്നിൽ ജനാധിപത്യ വിശ്വാസികൾക്ക്​ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.