കുരുവട്ടൂർ: ജനങ്ങളുടെ പങ്കാളിത്തത്തോടെ പരിഹാരം കാണാനാവുമ്പോഴാണ് നാടിന്റെ വികസന യജ്ഞം യാഥാർഥ്യമാവുകയെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കുരുവട്ടൂർ പഞ്ചായത്തിലെ കുറ്റിയാട്ടുതാഴം-പറമ്പിൽ ഹൈസ്കൂൾ റോഡിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസന പ്രവർത്തനത്തിൽ ജനങ്ങൾ കക്ഷിരാഷ്ട്രീയഭേദെമന്യേ സഹകരിക്കുന്നുണ്ട്. ഓരോ പ്രദേശത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി ജനങ്ങളുടെ ഉത്സാഹത്തോടുകൂടി നമുക്ക് പരിഹാരം കാണാനാവുമ്പോഴാണ് നാടിന്റെ വികസന യജ്ഞത്തിൽ ജനങ്ങളെ പങ്കാളികളാക്കാൻ സാധിക്കൂ. അത്തരം വികസന പ്രവർത്തനമാണ് നാം സ്വീകരിക്കുന്നത്. റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കുന്നതായും പറമ്പിൽകുറ്റിയാട്ടുതാഴം പരിസരത്ത് നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു. പഞ്ചായത്ത് ഫണ്ടിൽനിന്നും 10 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരിത കുന്നത്ത് അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു പ്രദോഷ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ സോമനാഥൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജയപ്രകാശൻ, വാർഡ് മെംബർമാരായ പി. സുധീഷ്, ഇ. രാമൻ, സുർജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.