മഹാശിവരാത്രി നിറവിൽ ക്ഷേത്രങ്ങൾ

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രം മഹാശിവരാത്രി ഉത്സവം സമാപിച്ചു. അഖണ്ഡ നൃത്താർച്ചന ശ്രദ്ധേയമായി. നൃത്താർച്ചനക്കു ശേഷം ക്ഷേത്രം മേൽശാന്തി പ്രസാദ് നമ്പൂതിരി ദീപം തെളിയിച്ചു. തെന്നിന്ത്യയിലെ പ്രമുഖ നർത്തകരായ ഡോ. അർധനാരീശ്വർ വെങ്കിട്, സഞ്ജയ് ജോഷി, ദീപ്തി പാറോൽ, കലാമണ്ഡലം അശ്വതി എന്നിവർ പങ്കെടുത്തു. പ്രധാന വഴിപാടായ ശയനപ്രദക്ഷിണം ക്ഷേത്രമുറ്റത്ത് നടന്നു. അർധ യാമ പൂജയോടുകൂടി ആഘോഷം സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.