പേരാമ്പ്ര: നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സമ്പൂർണ സമ്മേളനം മേയ് 19 മുതൽ 22വരെ പേരാമ്പ്രയിൽ നടത്താൻ മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് തീരുമാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികളും നടത്തും. മുസ്‍ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. കെ.എസ്. മൗലവി, എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ് (മുഖ്യരക്ഷാധികാരി), ആർ.കെ. മുനീർ (ചെയർ), ടി.കെ.എ. ലത്തീഫ് (ജനറൽ കൺ), എം.കെ.സി. കുട്ട്യാലി (ട്രഷ) എന്നിവർ ഭാരവാഹികളായി 251 അംഗ സമ്മേളന സംഘാടകസമിതിയെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികൾക്കും രൂപംനൽകി. പ്രസിഡന്റ് ആർ.കെ. മുനീർ അധ്യക്ഷനായി. എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, എം.കെ.സി. കുട്ട്യാലി, ആവള ഹമീദ്, ഒ. മമ്മു, വി.വി.എം. ബഷീർ, മുനീർ കുളങ്ങര, ടി.കെ. ഇബ്രാഹീം, എസ്.കെ. അസ്സയിനാർ, പുതുക്കുടി അബ്ദുറഹ്മാൻ, എൻ.എം. കുഞ്ഞബ്ദുല്ല, അബ്ദുല്ല ബൈത്തുൽ ബർക്ക, ടി.പി. നാസർ, ഇ.കെ. അഹമ്മദ് മൗലവി, ടി.യു. സൈനുദ്ദീൻ, പെരിഞ്ചേരി കുഞ്ഞമ്മദ്, കെ.പി. റസാഖ്, കെ.ടി. കുഞ്ഞമ്മദ്, അബ്ദുൽകരീം കോച്ചേരി, സി.എ. നൗഷാദ്, നൗഷാദ് കുന്നുമ്മൽ, പി.സി. മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, നിയാസ് കക്കാട്, അജ്നാസ് കാരയിൽ, മമ്മു ചേറമ്പറ്റ, റഹീം പേരാമ്പ്ര, അസീസ് കുന്നത്ത്, കെ.കെ. മൊയ്തീൻ മാസ്റ്റർ, ആർ.കെ. മൂസ, ടി.പി. മുഹമ്മദ്, സി.പി. ഹമീദ്, പി.ടി. അബ്ദുഹ്മാൻ മാസ്റ്റർ, പി.കെ. മൊയ്തീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ് സ്വാഗതവും സെക്രട്ടറി വി.പി. റിയാസുസലാം നന്ദിയും പറഞ്ഞു. Photo:പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് ജില്ല വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.