മരം കയറ്റിയ ലോറി വൈദ്യുതി തൂണിലിടിച്ചു; ഒഴിവായത് വൻ അപകടം

വെള്ളിമാട്കുന്ന്: മരത്തടി കയറ്റിപ്പോവുകയായിരുന്ന ലോറി വൈദ്യുതി തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തൂണിന്റെ മുകൾ ഭാഗം രണ്ടായി മുറിഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ പാറോപ്പടിയിലാണ് അപകടം. തിരുവമ്പാടിയിൽ നിന്ന് റബർതടിയുമായി തൃശൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. മുന്നിലുണ്ടായിരുന്ന നിയന്ത്രണം വിട്ട കാറിനെ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ലോറി വശത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ വൈദ്യുതി കമ്പിയിൽ മരത്തടി കുടുങ്ങി. തിരക്കേറിയ റോഡിലേക്ക് കമ്പികൾ അറ്റുവീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വൈദ്യുതി ജീവനക്കാരെത്തി ലൈൻ ഓഫ് ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.