സി.ഐ.ഇ.ആർ മദ്റസ അധ്യാപക കോംപ്ലക്സ് രൂപവത്കരിച്ചു

ഓമശ്ശേരി: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇസ്‍ലാമിക് എജുക്കേഷൻ ആൻഡ് റിസർച്ചിന്റെ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ പി.സി. അബ്ദുറഹ്മാൻ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ വഹാബ് നന്മണ്ട, ബഷീർ പുളിക്കൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പി. അബ്ദുൽ മജീദ് മദനി പുത്തൂർ, കെ.കെ. അബ്ദുസ്സത്താർ ഓമശ്ശേരി, അസൈൻ സ്വലാഹി നരിക്കുനി, എം.കെ. ഇബ്രാഹീം മടവൂർ, എം.പി. മൂസ കൊടുവള്ളി എന്നിവർ സംസാരിച്ചു. പുതിയവർഷത്തെ ഭാരവാഹികളായി പി.എം. നൂറുദ്ദീൻ തിരുവമ്പാടി (പ്രസിഡന്റ്), വി.പി. നജീബ്, എം.ടി. ഹാജറ (വൈസ് പ്രസിഡന്റുമാർ), പി. അബൂബക്കർ മദനി(സെക്രട്ടറി), പി.ടി. ഫിറോസ് ഖാൻ, എൻ. സഫിയ (ജോ. സെക്രട്ടറിമാർ), മുസ്ഫിറ പി.വി. പ്രാവിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഫോട്ടോ അടിക്കുറിപ്പ്: സി.ഐ.ഇ.ആർ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമ്മേളനം ഓമശ്ശേരിയിൽ ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.