അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കി

കുറ്റ്യാടി: ട്രാഫിക്​ റെഗുലേറ്ററി കമ്മിറ്റി നിർദേശപ്രകാരം പാർക്കിങ്​ നിരോധിച്ച കുറ്റ്യാടി ടൗണിൽ അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾക്കെതിരെ നടപടി തുടരുന്നു. ചൊവ്വാഴ്ച വയനാട്​ റോഡിൽ നിർത്തിയ വാഹനങ്ങൾക്ക്​ പരക്കെ പിഴയിട്ടു. തിങ്കളാഴ്ച മരുതോങ്കര റോഡിൽ നിർത്തിയ ബൈക്കുകൾക്ക്​ മുന്നറിയിപ്പില്ലാതെ പിഴ ചുമത്തിയ പൊലീസ് നടപടി ആളുകൾ ചോദ്യം ചെയ്തതിനാൽ ചൊവ്വാഴ്ച പഞ്ചായത്ത് ​ഭരണസമിതി ഭാരവാഹികളെയും വിവിധ കക്ഷി പ്രതിനിധികളെയും ഉൾപ്പെടുത്തിയായിരുന്നു പരിശോധന. നാദാപുരം റോഡിൽ ഫോറസ്റ്റ്​ ഓഫിസ്​ വരെയും വയനാട്​ റോഡിൽ പെട്രോൾ പമ്പ്​ വരെയും കോഴിക്കോട്​ റോഡിൽ കെ.എം.സി ആശുപത്രിവരെയും മരുതോങ്കര റോഡിൽ സിറാജുൽഹുദ പള്ളിവരെയുമാണ് പാർക്കിങ്​ നിരോധിച്ചത്​. അതിനിടെ കഴിഞ്ഞ ദിവസം പൊലീസ്​ ഒഴിപ്പിച്ച മരുതോങ്കര റോഡിൽ ചൊവ്വാഴ്ച നിറയെ വാഹനങ്ങളായിരുന്നു. നോ പാർക്കിങ്​ ബോർഡ് ​പോലും സ്​ഥാപിക്കാതെയാണ്​ അനധികൃത പാർക്കിങ്ങിന്റെ പേരിൽ നടപടിയെന്ന്​ ആക്ഷേപമുണ്ട്​. ഫോട്ടോ:കുറ്റ്യാടി ടൗണിൽ വയനാട്​ റോഡിൽ അനധികൃ പാർക്കിങ്​ നടത്തിയ ബൈക്കുകൾക്ക്​ പിഴ ചുമത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.