അക്ബർ കക്കട്ടിൽ അനുസ്മരണം

കക്കട്ടില്‍: മനുഷ്യസ്നേഹിയായ അക്ബര്‍ കക്കട്ടില്‍ സൗഹൃദങ്ങളെ മുറുകെപിടിച്ച എഴുത്തുകാരനായിരുന്നുവെന്ന് കവിയും സാഹിത്യകാരനുമായ പ്രഫ. വീരാൻകുട്ടി. സഹൃദയ സാംസ്കാരികവേദി വട്ടോളി സംഘടിപ്പിച്ച അക്ബർ കക്കട്ടിൽ അനുസ്മണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു. ഇ. പ്രേംകുമാർ, ഡോ. എം. ലിനീഷ്, കെ.കെ. അബ്ദുറഹ്മാൻ ഹാജി, കെ. കണ്ണൻ എന്നിവർ സംസാരിച്ചു. പി.ജെ. ആൻറണി സ്മാരക ദേശീയ അവാർഡ് ജേതാവ് സുരേഷ് ബാബു നന്ദനയെ അനുമോദിച്ചു. പടം :സഹൃദയ സാംസ്കാരികവേദി വട്ടോളി സംഘടിപ്പിച്ച പ്രഫ. വീരാൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.