രക്ഷാപ്രവർത്തനം വേഗത്തിലാക്കണം -കെ. മുരളീധരൻ എം.പി

കുറ്റ്യാടി: യുക്രെയ്നിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള മുഴുവൻ പേരെയും എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കെ. മുരളീധരൻ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് വിവിധ സ്റ്റേറ്റുകളിലും അയൽപ്രദേശങ്ങളിലെ അതിർത്തി പ്രദേശങ്ങളിലും മരണഭയത്തോടെ കഴിയുന്നത്. ഭക്ഷ്യ വസ്തുക്കൾക്ക് വരെ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യമാണ് അവിടെ നിലനിൽക്കുന്നതെന്നും കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും മുരളീധരൻ കത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.