കക്കട്ടിൽ: മൺപാത്ര നിർമാണ തൊഴിൽ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പരിഗണന നൽകണമെന്ന് കേരള മൺപാത്ര നിർമാണ തൊഴിലാളി യൂനിയൻ കെ.പി.എൻ.ടി.യു (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി വിദ്യാർഥികൾക്കു നൽകുന്ന ആനുകൂല്യം നൽകണമെന്ന 1991ലെ സർക്കാർ ഉത്തരവ് പരിഗണിച്ച് പഠന മുറി, ലാപ്ടോപ് മുതലായവ ഈ മേഖലയിലെ വിദ്യാർഥികൾക്കും നൽകണം. മൺപാത്ര ക്ഷേമ കോർപറേഷനെയും സഹകരണ സംഘത്തെയും സമന്വയിപ്പിച്ച് ജൈവ കൃഷിയും ആരോഗ്യ സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്ക് റിബേറ്റ് നൽകി വെല്ലുവിളി നേരിടുന്ന തൊഴിലിന് കൂടുതൽ വിപണന സാധ്യതകൾ കണ്ടെത്താനുതകുന്ന ഫണ്ട് സർക്കാർ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. രാധാകൃഷ്ണൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ബാബുരാജ് കക്കട്ടിൽ, രാജേഷ് മാമ്പറ്റ, രമേശൻ പറമ്പിൽ ബസാർ, തങ്കമണി മൊകേരി, രാജു വടയക്കണ്ടി, സുരേന്ദ്രൻ ഫറോക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.