കോഴിക്കോട്: കുടുംബശ്രീ മഹിളാമാൾ അടച്ചുപൂട്ടി വനിതാ സംരംഭകരെ വഴിയാധാരമാക്കിയതിനെതിരെ പ്രക്ഷോഭം തുടരാൻ യു.ഡി.എഫ് കൗൺസിൽ പാർട്ടി യോഗം തീരുമാനിച്ചു. മാർച്ച് 10ന് പ്രതിഷേധസംഗമം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയിലെ 10 വർഷത്തെ കണക്ക് ഓഡിറ്റിന് വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി ബുധനാഴ്ച കോർപറേഷൻ ഓഫിസിന് മുന്നിൽ ഉച്ചക്ക് ഒരുമണിക്ക് കൗൺസിലർമാർ നിൽപുസമരം നടത്തും. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത അധ്യക്ഷത വഹിക്കും. കെ. മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ, ആയിശബി പാണ്ടികശാല, എം.സി. സുധാമണി, കെ. നിർമല, കവിത അരുൺ, സൗഫിയ അനീഷ്, അൽഫോൺസ ടീച്ചർ, കെ.പി. രാജേഷ്, കെ. റംലത്ത്, അജീബ ഷമീൽ, സാഹിദ സുലൈമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.