എളേറ്റിൽ: റോഡിന് വേണ്ടിയുള്ള ഒരു പ്രദേശത്തെ ജനങ്ങളുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമാവുന്നു. വടക്കേപുര- മലയിൽ - തട്ടുമ്പുറം റോഡാണ് യാഥാർഥ്യമാവുന്നത്. പഞ്ചായത്ത് അംഗം കെ.കെ. ജബ്ബാറിന്റെ നിരന്തര ശ്രമം ഫലംകണ്ടതോടെയാണ് റോഡ് നിർമാണത്തിനുള്ള സാധ്യതകൾ തെളിഞ്ഞത്. കുന്നിൻ മുകളിലേക്ക് ഒരു ഇടവഴിമാത്രമാണുണ്ടായിരുന്നത്. ഒട്ടേറെവീടുകളുള്ള ഈ പ്രദേശത്തുനിന്നും രോഗികളെയും വയോധികരെയും പുറത്തേക്കു കൊണ്ടുവരാൻ റോഡില്ലാത്തതിനാൽ പ്രയാസപ്പെട്ടിരുന്നു. വിവിധ കാരണങ്ങളാൽ ഈ ഇടവഴിറോഡാക്കാൻ കഴിയാതെ പോവുകയായിരുന്നു. കരുമ്പാക്കണ്ടി, ചീനത്താംപൊയിൽ ഭാഗത്ത് നിന്നും തട്ടുമ്പുറം ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയാണിത്. പി.വി. മുഹമ്മദ് കൊടുവള്ളി മണ്ഡലം എം.എൽ.എ ആയ കാലത്ത് നിർമിച്ച കാഞ്ഞിരത്താംപൊയിൽ - തട്ടുമ്പുറം - തടായിൽ റോഡിന്റെ പാർശ്വ റോഡ് കൂടിയായി ഈ റോഡ് മാറും. വടക്കേപുര - മലയിൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കിഴക്കോത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ നിർവഹിച്ചു. ടി. ഇബ്രാഹീം, പി.ടി.സി. ഷൈജു, വി.പി. മനോജ്, എം. ഖാദർ, എം. കബീർ, എം. മജീദ്, എം. ഇർഷാദ്, എം. മുഹമ്മദ്, എം. ശമീർ, എം. അബ്ദു, ടി. ലിനീഷ്, ടി. രത്നാകരൻ, ടി. ശ്രീധരൻ, രാഘവൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.