കോഴിക്കോട്: കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ല സമിതിയുടെ ഭവന നിർമാണ പദ്ധതിയായ എം.ഡി ഹോം പ്രോജക്ടിൽ പൂർത്തിയായ ആദ്യ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉളിശ്ശേരിക്കുന്നിൽ നിർവഹിച്ചു. പലിശമുക്ത സമ്പദ് വ്യവസ്ഥയും ലഹരിമുക്ത സാമൂഹിക വ്യവസ്ഥയും പുലരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർമാരായ പി. ഷമീന, അജീബ ഷമീൽ, കെ.എൻ.എം ജില്ല സെക്രട്ടറി ടി.പി. ഹുസൈൻകോയ, ഇഖ്ബാൽ ചെറുവാടി, അബ്ദുൽ മുബാറക്, കെ. സൈനുദ്ദീൻ, ടി.കെ. മുഹമ്മദലി, എം. അബ്ദുൽ റഷീദ് മടവൂർ, ബി.വി. മെഹബൂബ്, പി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.