യാത്രാനുകൂല്യം പുനഃസ്ഥാപിക്കണം

ബേപ്പൂർ: മുതിർന്ന പൗരന്മാരുടെ യാത്രാനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീനിയർ സിറ്റിസൺസ് സർവിസ് ഓർഗനൈസേഷൻ 50,000ത്തിൽപരം പോസ്റ്റ് കാർഡുകൾ അയച്ചതായി ഓർഗനൈസേഷൻ ജില്ല പ്രസിഡൻറ് എൻ. സത്യനാഥൻ പറഞ്ഞു. മുതിർന്ന പൗരന്മാരൊഴികെ മറ്റ് വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ പുനഃസ്ഥാപിച്ചിട്ടും സീനിയർ സിറ്റിസൺകാർക്കുള്ള റെയിൽവേ യാത്ര കൺസെഷൻ പുനഃസ്ഥാപിക്കാത്തതിൽ ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.